തിരുവനന്തപുരം:നാടിന്റെ പൈതൃകം, മതേതരത്വം, സമാധാനം, ഐക്യം എന്നിവ ഊട്ടിയുറപ്പിക്കാൻ വിദ്യാർത്ഥികളും യുവജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് അടൂർ പ്രകാശ് എം.പി. ദേശീയബാലതരംഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശഭക്തി സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് കല്യാൺ സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ, ദേശീയബാലതരംഗം ചെയർമാൻ അഡ്വ. ടി. ശരത്ചന്ദ്ര പ്രസാദ്, കല്യാൺ സ്കൂൾ സി.ഇ.ഒ പ്രിയാബാലൻ, ദേശീയ ബാലതരംഗം ജില്ലാ കോർഡിനേറ്റർ ടി.പി. പ്രസാദ്, ആറ്റുകാൽ ശ്രീകണ്ഠൻ, സ്കൂൾ പ്രിൻസിപ്പൽ ഗോമതി, അഡ്മിനിസ്ട്രേറ്റർ ലൈല എം. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |