തിരുവല്ല: സിനിമ, സീരിയൽ നടൻ നെടുമ്പ്രം ഗോപി (വി.ആർ. ഗോപിനാഥൻ പിള്ള- 83) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു അന്ത്യം. പ്രായാധിക്യത്താലുള്ള രോഗങ്ങൾ കാരണം ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കെ.എസ്.ഇ.ബിയിൽ നിന്ന് വിരമിച്ച ശേഷമാണ് അഭിനയരംഗത്തെത്തിയത്. ബ്ളെസി സംവിധാനം ചെയ്ത കാഴ്ചയായിരുന്നു ആദ്യ ചിത്രം. കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഢൻ, തനിയെ, ആന്ദഭൈരവി, ഓഫ് ദി പീപ്പിൾ, ഉത്സാഹ കമ്മിറ്റി തുടങ്ങിയ ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. 2015ലിറങ്ങിയ ആലിഫാണ് അവസാന സിനിമ. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഉണ്ടപ്ലാവ് കാർത്തിക വീട്ടുവളപ്പിൽ.
ഭാര്യ: കമലമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഡി.ബി.എച്ച്.എസ്, കാവുംഭാഗം). മക്കൾ: സുനിൽ ജി. നാഥ്, സുനിത, സുബിത. മരുമക്കൾ: പ്രദീപ് പിള്ള, അജിത് കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |