ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്നചിത്രത്തിന് ക്രിസ്റ്റഫർ എന്നു പേരിട്ടു. ചിത്രത്തിന്റെ ഫസ്് റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി.ബയോഗ്രാഫി ഒഫ് എ വിജിലന്റ് കോപ്പ് "എന്നാണ് ടാഗ് ലൈൻ.മമ്മൂട്ടി പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്.
സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ സുപ്രധാന വേഷത്തിൽ തെന്നിന്ത്യൻ താരം വിനയ് റായ് എത്തുന്നു.ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചിലധികം പുതുമുഖങ്ങളും അണിനിരക്കുന്നു. ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ഉദയ കൃഷ്ണ രചന നിർവഹിക്കുന്നു.ആർ.ഡി. ഇലുമിനേഷൻസ് ആണ് നിർമ്മാണം.
ഓപ്പറേഷൻ ജാവയ്ക്ക് ഛായാഗ്രഹണം നിർവഹിച്ച ഫൈസ് സിദ്ധിഖ് ആണ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, കലാ സംവിധാനം: ഷാജി നടുവിൽ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷൻ: സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ് ആൻഡ് നിയാസ് നൗഷാദ്, മാർക്കറ്റിംങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസൈൻ: കോളിൻസ് ലിയോഫിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |