പാലക്കാട്: പിലാച്ചോല നവധാര ഗ്രന്ഥശാല ആൻഡ് സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികവും
പ്രദേശത്തെ വിദ്യാഭ്യാസ കലാസാംസ്കാരിക രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകളെയും ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. അൺഅക്കാഡമി എജ്യുക്കേറ്റർ മൻസൂർ അലി കാപ്പുങ്ങൽ ഉദ്ഘാടനം ചെയ്തു. പി. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
അമീൻ മഠത്തൊടി, അലനല്ലൂർ പഞ്ചായത്ത് അംഗങ്ങളായ നൈസി ബെന്നി,
ബഷീർ പടുകുണ്ടിൽ, മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. അബ്ദുള്ള, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ രാംകുമാർ മാസ്റ്റർ, ഉപ്പുകുളം സെന്റ് വില്യംസ് ചർച്ച് വികാരി ജോയ്സൺ ആക്കപ്പറമ്പിൽ, അലനല്ലൂർ സർവീസ് സഹ.ബാങ്ക് പ്രസിഡന്റ് കെ. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.
എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ആംബുലൻസ് ചലഞ്ചിലേക്ക് വായനശാലാ പ്രവർത്തകർ സ്വരൂപിച്ച 10,000 രൂപ ചാരിറ്റി കൂട്ടായ്മ പ്രതിനിധികൾക്ക് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |