തിരുവനന്തപുരം: പി. കൃഷ്ണപിള്ള ദിനം നാളെ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ ആചരിക്കും. പാർട്ടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും ദിനാചരണം വിജയിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യം ശക്തമായ വർഗീയ ധ്രുവീകരണത്തിലൂടെയും ജനാധിപത്യ ധ്വംസനങ്ങളിലൂടെയും കടന്നുപോകുന്ന സാഹചര്യത്തിലാണ് കൃഷ്ണപിള്ളയുടെ സ്മരണ പുതുക്കുന്നത്. ഹിന്ദുത്വ അജൻഡ തീവ്രമാക്കാനും തൊഴിലാളിവർഗം പൊരുതിനേടിയ അവകാശങ്ങളും നിയമങ്ങളും ഇല്ലാതാക്കാനുമാണ് ബി.ജെ.പി സർക്കാർ നിരന്തരം ശ്രമിക്കുന്നതെന്നും സെക്രട്ടറിയറ്റ് പ്രസ്താവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |