നീലേശ്വരം : എം.പിയുടെ പ്രാദേശിക വികസന പദ്ധതി പ്രകാരം അനുവദിച്ച ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. പടിഞ്ഞാറ്റം കൊഴുവൽ മാടത്തിങ്കൽ ക്ഷേത്രപാലകക്ഷേത്ര പരിസരം, ഇടുവിങ്കാൽ കിഴക്കൻ കൊഴുവൽ, ചിറപ്പുറം, ശ്രീവത്സം ഓഡിറ്റോറിയത്തിന് സമീപം, കരുവാച്ചേരി പതിക്കാൽ ജംഗ്ഷൻ, തൈക്കടപ്പുറം കോളനി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ലൈറ്റുകളുടെ സ്വുച്ച് ഓൺ കർമ്മം നിർവഹിച്ചത്. വിവിധ കേന്ദ്രങ്ങളിലായി നടന്ന ചടങ്ങുകളിൽ നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. പടിഞ്ഞാറ്റം കൊഴുവലിൽ കൗൺസിലർ പി.ബിന്ദു, കൗൺസിലർ വിനു നിലാവ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എറുവാട്ട് മോഹനൻ എന്നിവർ സംസാരിച്ചു. കിഴക്കൻ കൊഴുവലിൽ കൗൺസിലർ ടി.വി. ഷീബ, ചിറപ്പുറത്ത് കൗൺസിലർ ഇ.അശ്വതി, ശ്രീവത്സം ഓഡിറ്റോറിയത്തിന് സമീപം കൗൺസിലർ ഇ.ഷജീർ, കരുവാച്ചേരിയിൽ കൗൺസിലർ കെ.മോഹനൻ തൈക്കടപ്പുറം കോളനി ജംഗ്ഷനിൽ കൗൺസിലർ കെ.വി.ശശികുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |