തിരുവനന്തപുരം: വേദിക ഫാഷൻ സ്റ്റുഡിയോ ഒരുക്കുന്ന 'ജുവൽസ് ഒഫ് ദ ക്രൗൺ" ആഭരണ പ്രദർശനവും വിൽപനയും വെള്ളയമ്പലം എസ്.എഫ്.എസ് ഐക്കണിൽ തുടങ്ങി.അപൂർവവും അമൂല്യവുമായ ആഭരണങ്ങളുടെയും രത്നങ്ങളുടെയും വ്യത്യസ്തമായ ശേഖരമാണ് പ്രദർശനത്തിലുള്ളത്. ഏറ്റവും പുതിയ ട്രെൻഡുകളിലുള്ള ആഭരണങ്ങൾക്കൊപ്പം ബ്രൈഡൽ കളക്ഷനുകളും സർട്ടിഫൈഡ് ജെം സ്റ്റോണുകളിലുള്ള നവരത്നം,അൺകട്ട് ഡയമണ്ട് തുടങ്ങീ നിരവധി പ്രെഷ്യസ് സ്റ്റോണുകളിൽ തീർത്ത ആഭരണങ്ങളും പ്രദർശത്തിനുണ്ട്. 22 വരെ രാവിലെ 10 മുതൽ രാത്രി 7 വരെയാണ് പ്രദർശനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |