SignIn
Kerala Kaumudi Online
Saturday, 27 April 2024 3.23 AM IST

അമ്പാടിയായി നഗരവീഥികൾ..

തൊടുപുഴ: വേണുനാദവും ചിലങ്കകളുടെ കിലുക്കവുമായി ഉണ്ണിക്കണ്ണൻമാരും ഗോപികമാരും അണിനിരന്നപ്പോൾ രണ്ട് വർഷത്തിന് ശേഷം നഗരവീഥികൾ അക്ഷരാർത്ഥത്തിൽ അമ്പാടിയായി മാറി.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയിൽ വിവിധയിടങ്ങളിൽ ക്ഷേത്രങ്ങളുടെയും ബാലഗോകുലങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശോഭായാത്രയിൽ വൻഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷവും കൊവിഡ് മൂലം വീടുകളിലായിരുന്നു ആഘോഷങ്ങൾ. കൊവിഡ് ഭീതിയൊഴിഞ്ഞതോടെ വലിയ തിരക്കാണ് ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ അനുഭവപ്പെട്ടത്. ഉണ്ണിക്കണ്ണൻമാരുടേയും ഗോപികമാരുടേയും വേഷ മത്സരങ്ങളും പലയിടത്തും അരങ്ങേറി. പീലി തിരുമുടിയും വേണുവും കിരീടവും ധരിച്ച് കുട്ടികൾ അടിവെച്ച് നീങ്ങിയപ്പോൾ അവരെ പിന്തുടർന്ന് അലങ്കരിച്ച കുടവുമായി ഗോപികമാരും നീങ്ങി. ഇതിനുപുറമെ പുരാണ കഥാസന്ദർഭങ്ങൾ ആവിഷ്‌ക്കരിക്കുന്ന നിശ്ചല ദൃശ്യങ്ങളും അമ്മങ്കുടവും മറ്റു കലാരൂപങ്ങളും ഒത്തു ചേർപ്പോൾ വൃന്ദാവനത്തിന്റെ പ്രതീതിയായി മാറി. കട്ടപ്പന മേഖലയിലടക്കം വൈകിട്ട് മഴയെത്തിയെങ്കിലും ആവേശം ചോരാതെ ഉണ്ണകണ്ണന്മാരും ഗോപികമാരും ശോഭായാത്രയിൽ പങ്കെടുത്തു. കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, മുതലക്കോടം ശ്രീമഹാദേവക്ഷേത്രം, ആരവല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ശ്രീഭഗവതി ക്ഷേത്രം, മണക്കാട് ശ്രീനരസിംഹ സ്വാമിക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധർമ്മശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം പുതുപ്പരിയാരം എന്നിവിടങ്ങളിൽ നിന്ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലേക്ക് ശോഭായാത്ര നടന്നു.

ഹൈറേഞ്ച് മേഖലയിൽ നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടുക്കി തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മുളകുവള്ളി ശ്രീദുർഗ്ഗാദേവി മഹാദേവ ക്ഷേത്രം, പൈനാവ് ശ്രീമഹാവിഷ്ണു ക്ഷേത്രം, അടിമാലി വൈഷ്ണ ക്ഷേത്രം, ആനച്ചാൽ ശ്രീ അയ്യപ്പക്ഷേത്രം, വടവട കോവില്ലൂർ ശ്രീരാമൻ ക്ഷേത്രം, കൊട്ടക്കാമ്പൂർ ഗണപതി ക്ഷേത്രം, കാന്തല്ലൂർ അഞ്ചുനാട് അയ്യപ്പസ്വാമി ക്ഷേത്രം, മറയൂർ അരുണാച്ചിയമ്മൻ ക്ഷേത്രം, തെങ്കാശിനാഥൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച ശോഭായാത്രകൾ നടന്നു.
ലോ റേഞ്ച് മേഖലയിൽ കുടയത്തൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം, അറക്കുളം നെറ്റിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാപ്പ്കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രം, വഴിത്തല തൃക്കൈയിൽ ശ്രീമഹാദേവ ക്ഷേത്രം, പടി. കോടിക്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രം, തറവട്ടം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കൊട്ടാറ്റ് വിഷ്ണുവണ്ണവർ മഹാദേവക്ഷേത്രം, ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രം, കലൂർ ശ്രീമഹാദേവ ക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്രകൾ നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.