കോട്ടയം. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഇടയിരിക്കപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് സമീപം നിർമ്മിച്ച 'വി കെയർ' വനിത മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു. ഇ.സി.ജി ഉൾപ്പെടെയുള്ള പരിശോധനകൾ ഇവിടെ ചെയ്യാനാകും. ബ്ലോക്ക് പഞ്ചായത്തിന്റെ എസ്.സി.ഫണ്ടിൽനിന്ന് 8,12,000 രൂപ ചെലവഴിച്ചാണ് ലാബും അനുബന്ധ ഉപകരണങ്ങളും ഒരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി അദ്ധ്യക്ഷനായി. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.റംലാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാജി പാമ്പൂരി, ലതാ ഷാജൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |