SignIn
Kerala Kaumudi Online
Saturday, 27 April 2024 12.13 AM IST

നഗരസഭയെ ഇകഴ്‌ത്തിക്കാട്ടുന്നവർക്ക് വികസനം കൊണ്ട് മറുപടി : മേയർ

തിരുവനന്തപുരം: നുണക്കോട്ടകൾ കെട്ടി നഗരസഭയെ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയുമെന്നും അത്തരക്കാർക്ക് വികസനം കൊണ്ട് മറുപടി നൽകുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു. ' നഗരസഭ ജനങ്ങളിലേക്ക് ' എന്ന പരിപാടിയുടെ അഞ്ചാംഘട്ടം തിരുവല്ലം സോണൽ ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. ജനോപകാരപ്രദമായ ഇത്തരം പരിപാടിയിൽ സഹകരിക്കാതെ ബി.ജെ.പി - യു.ഡി.എഫ് കൗൺസിലർമാർ മാറിനിൽക്കുകയാണെന്നും എൽ.ഡി.എഫ് ജനങ്ങൾക്കൊപ്പമാണെന്നും മേയർ കൂട്ടിച്ചേർത്തു.

109 പരാതികളാണ് തിരുവല്ലം സോണൽ ഓഫീസിൽ നടന്ന കാമ്പെയിനിൽ മേയർ നേരിട്ട് കേട്ടത്. പരാതികൾ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് കൈമാറി. സമഗ്ര നഗരവികസനത്തിനൊപ്പം നഗരവാസികൾക്കായി അഴിമതിരഹിത സദ്ഭരണം ലക്ഷ്യമാക്കി നഗരസഭ ആരംഭിച്ച ജനകീയ കാമ്പെയിനാണിത്. 11 സോണൽ ഓഫീസുകളിലെയും ജനങ്ങളുടെ പരാതികൾ ഉദ്യോഗസ്ഥതലത്തിൽ നേരിട്ടുകേട്ട് പരിഹാരം കാണുന്നതാണ് പരിപാടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.