കോട്ടയം . കൂരോപ്പട ഗ്രാമപഞ്ചായത്തിലെ പങ്ങട സർക്കാർ എൽ പി സ്കൂളിൽ ശതാബ്ദി സ്മാരകമായി പണികഴിപ്പിച്ച പുതിയ കെട്ടിടം ഉമ്മൻ ചാണ്ടി എം എൽ എ. ഉദ്ഘാടനം ചെയ്തു. സ്കൂളിന് പുതുതായി അനുവദിച്ച വാനിന്റെ താക്കോൽദാനം തോമസ് ചാഴിക്കാടൻ എം പി നിർവഹിച്ചു.
എം എൽ എ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ചാണ് 3240 ചതുരശ്രഅടിയുള്ള കെട്ടിടം നിർമിച്ചത്. അഞ്ചു ക്ലാസ് മുറികളാണ് ഒരു നിലകെട്ടിടത്തിലുള്ളത്. എം പി ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ വാൻ വാങ്ങിയത്. 238 വിദ്യാർഥികളാണ് സ്കൂളിലുള്ളത്.സ്കൂൾ കവാടത്തിന്റെ ഉദ്ഘാടനം അന്നമ്മ ട്രൂബ് വയലുങ്കൽ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ അദ്ധ്യക്ഷയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |