SignIn
Kerala Kaumudi Online
Friday, 26 April 2024 6.25 PM IST

സിപിഐ ജില്ലാ സമ്മേളനം: പെരുവനം കുട്ടൻമാരാരുടെ മേളത്തോടെ സാംസ്കാരികോത്സവത്തിന് തുടക്കം

cpi-sammelanam

തൃപ്രയാർ: പെരുവനം കുട്ടൻമാരാരുടെയും പഞ്ചവാദ്യസംഘത്തിന്റെയും ചടുലമായ വാദ്യമേളത്തോടെ സി.പി.ഐ തൃശുർ ജില്ലാ സമ്മേളനത്തിന്റെ സാംസ്‌കാരിക ഉത്സവത്തിന് തുടക്കം. വാദ്യമേളം വീക്ഷിക്കുന്നതിനായി സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, അഡ്വ. ടി.ആർ. രമേഷ് കുമാർ, സ്വാഗത സംഘം ചെയർമാൻ അഡ്വ. വി.എസ്. സുനിൽ കുമാർ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി. ബാലചന്ദ്രൻ എം.എൽ.എ, എം. സ്വർണ്ണലത ടീച്ചർ, ഷീല വിജയകുമാർ, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, കെ.പി. സന്ദീപ്, ഗീത ഗോപി, സി.ആർ. മുരളീധരൻ, അഡ്വ. സുമേഷ്, കെ.കെ. ജോബി എന്നിവർ പങ്കെടുത്തു.

കവിയരങ്ങ്

തൃപ്രയാർ: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി സാക്ഷികൾ മൊഴിമാറ്റി പറഞ്ഞത് സാംസ്‌കാരിക കേരളത്തിന്റെ പിറകോട്ടടിയാണെന്ന് കൂരിപ്പുഴ ശ്രീകുമാർ. കേരളം വളർത്തിയെടുത്ത നവോത്ഥന മൂല്യങ്ങളും സാംസ്‌കാരിക മുന്നേറ്റവും പൈതൃകവും വംശനാശം സംഭവിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ.എം. സതീശൻ അദ്ധ്യക്ഷനായി. പി.കെ. ഗോപാലകൃഷ്ണൻ നഗറിൽ കവികളായ പി.എൻ. ഗോപീകൃഷ്ണൻ, അൻവർ അലി, കെ.ആർ. ടോണി, സി. രാവുണ്ണി, പി.ജി. തമ്പി, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഇ. ജിനൻ, പി. സലീംരാജ്, ടി.കെ. കൂട്ടൻ, രാമദാസ് തളിക്കുളം, ചന്ദ്രതാര ടീച്ചർ, പി.എസ്. റഫീഖ്, ബിലു സി. നാരായണൻ, വിജീഷ് എടക്കുന്നി എന്നിവർ പങ്കെടുത്തു.

സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സ്വാഗതസംഘം ചെയർമാനും മുൻ മന്ത്രിയുമായ അഡ്വ. വി.എസ്. സുനിൽ കുമാർ, അഡ്വ. ടി.ആർ. രമേഷ് കുമാർ, പി. ബാലചന്ദ്രൻ എം.എൽ.എ, സ്വർണലത ടീച്ചർ, കെ.പി. സന്ദീപ്, ഗീത ഗോപി, സി.ആർ. മുരളീധരൻ, കെ.കെ. ജോബി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.