SignIn
Kerala Kaumudi Online
Saturday, 27 April 2024 7.09 AM IST

അമൃത് മാസ്​റ്റർ പ്ലാൻ കരട് റിപ്പോർട്ടിന് കോർപറേഷൻ അംഗീകാരം

amruth

കണ്ണൂർ: കോർപറേഷൻ ടൗൺ പ്ലാനിംഗ് വിഭാഗത്തിന്റെ അമൃത് മാസ്​റ്റർ പ്ലാൻ കരട് റിപ്പോർട്ടിന് അംഗീകാരം. 2041 വരെയുള്ള 20 വർഷത്തെ പദ്ധതികൾക്കാണ് കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകിയത്. ഗതാഗതം, വ്യവസായം, ടൂറിസം തുടങ്ങി കോർപറേഷന്റെ സമഗ്ര വികസന പദ്ധതി രൂപരേഖയാണ് തയ്യാറാക്കിയത്. രൂപരേഖ സംബന്ധിച്ച് പൊതുജനങ്ങൾക്കുൾപ്പെടെ നിർദേശം നൽകാം. ഇതിനായി ഉടൻ പരസ്യം ചെയ്യും. ഇതിനു ശേഷം രണ്ടു മാസത്തിനകം നിർദേശങ്ങൾ കോർപറേഷനെ അറിയിക്കണം.

നഗരത്തിൽ മൂന്നു റിംഗ് റോഡുകളും ഹെറി​റ്റേജ് ടൂറിസം ലക്ഷ്യം വച്ച് തെക്കി ബസാറിൽ തെയ്യം മ്യൂസിയം, അറക്കൽ കൊട്ടാരം നവീകരണം ,ജീവിത ശൈലി രോഗ നിർണയ കേന്ദ്രങ്ങൾ, ഐസൊലേഷൻ ആശുപത്രികൾ, പാരാമെഡിക്കൽ റിസർച്ച് സെന്ററുകൾ എന്നീ നിർദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇൻഡസ്ട്രിയൽ പാർക്ക്, സീവേജ് ട്രീ​റ്റ്‌മെന്റ് പ്ലാന്റ്, മൊബൈലി​റ്റി ഹബ്ബ്, ഏച്ചൂരിൽ സൈബർ പാർക്ക്, തെയ്യം മ്യൂസിയം, റിംഗ് റോഡ് എന്നീ പദ്ധതികൾക്ക് പ്രഥമ പരിഗണന നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.