കോഴിക്കോട്: രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്ന സമയത്ത് തൊഴിലുള്ള ജീവനക്കാരെ പിരിച്ചുവിടാൻ സ്വകാര്യ ബാങ്കിംഗ് ഇൻഷ്വറൻസ് മേഖലയിലെ മാനേജ്മെന്റുകൾ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ന്യൂ ജനറേഷൻ ബാങ്കിംഗ് ഇൻഷ്വറൻസ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ ട്രഷറർ ടി.ദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് കണയങ്കോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് പത്മൻ, സെക്രട്ടറി കെ.പി.സുനീർ, സംസ്ഥാന പ്രസിഡന്റ് എ.സിയാവുദ്ദീൻ, ട്രഷറർ ശ്യാം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സുരേഷ് കണയങ്കോട് ( പ്രസിഡന്റ് ), കെ.പി.സുനീർ ( ജനറൽ സെക്രട്ടറി ) പി നൃപേഷ് ( ട്രഷറർ ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |