തിരുവനന്തപുരം:ഗ്രേറ്റ് ബോംബേ സർക്കസ് പ്രദർശനം കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനത്ത് മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.ഇന്ന് മുതൽ ഉച്ചയ്ക്ക് 1, വൈകിട്ട് 4, 7 എന്നീ സമയങ്ങളിൽ ദിവസേന 3 പ്രദർശനങ്ങൾ ഉണ്ടാകും.എത്ത്യോപ്യയിൽ നിന്നെത്തിയ കലാകാരന്മാരടക്കം പ്രകടനങ്ങൾ കാഴ്ച്ചവയ്ക്കും. മന്ത്രി അഡ്വ.ആന്റണി രാജു മുഖ്യാതിഥിയായ ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി.കെ.രാജു, കളക്ടർ ജെറോമിക് ജോർജ്,കമ്മിഷണർ സ്പർജൻ കുമാർ,എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ.അനിൽ,ബി.ജെ.പി നഗരസഭ കക്ഷി നേതാവ് എം.ആർ.ഗോപൻ,യു.ഡി.എഫ് നഗരസഭ കക്ഷി നേതാവ് പി.പത്മകുമാർ,കൗൺസിലർ സിമി ജ്യോതിഷ്,നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ്, സൂപ്രണ്ടിംഗ് എൻജിനിയർ എസ്.അജിത് കുമാർ,സൂര്യ കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |