കോട്ടയം . കേരള ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം തുടങ്ങി. അക്കാഡമി സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരന്മാരായ മധു വി എസ്, ബിനു കൊട്ടാരക്കര, ശ്രീകാന്ത് നെട്ടുർ എന്നിവർ സംസാരിച്ചു. ഫ്രാൻസിസ് കോടങ്കണ്ടത്ത്, ആർ സി പ്രകാശ്, ശ്രീകാന്ത് നെട്ടൂർ , ബിനുകൊട്ടാരക്കര ,അനിൽ ബി കൃഷ്ണ, ബിജി ഭാസ്ക്കർ, അഞ്ചു പിള്ള ,ശ്രീജിത്ത് പൊറ്റേക്കാട്, വിൽസി ജോൺസൺ, പ്രതീക്ഷ സുബിൻ , സെലിൻ ജേക്കബ്ബ്, അഖിൽ വിജയകുമാർ എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രദർശന സമയം രാവിലെ 10 മുതൽ വൈകിട്ട് 7 വരെ. 28 ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |