വൈപ്പിൻ: മൂന്ന് പതിറ്റാണ്ടിലേറെയായി സംവരണ വിഷയത്തിൽ സാമൂഹ്യ നീതിക്ക് വേണ്ടി പോരാടുന്ന സുദേഷ്. എം.രഘുവിനെ ആദരിച്ചു. സാഹോദര്യ പ്രസ്ഥാനവും ദളിദ് പിന്നാക്ക ന്യൂനപക്ഷ സമുദായ സംഘടനകളും പൗരാവലിയും ചേർന്ന് എടവനക്കാട് ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ ആദരവ് സമ്മേളനം മുൻ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
സി.എസ് മുരളി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. വി.ടി. ബൽറാം ഉപഹാരം നൽകി ആദരിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ മുഖ്യ പ്രഭാഷണം നടത്തി. രെൻഷ നളിനി പുസ്തക പരിചയം നടത്തി. എം.കെ. അബ്ദുസ്സമദ്, എൻ.കെ. അലി, വി.ആർ. ജോഷി, ചെറായി രാമദാസ്, വി. പ്രഭാകരൻ, കെ.കെ. ബാബുരാജ്, എസ്.എൻ.ഡി.പി. യോഗം വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, വി.ബി. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |