കാഞ്ഞങ്ങാട്: ആർ.എസ്.പി. കാസർകോട് ജില്ലാ സമ്മേളനം വ്യാപാര ഭവനിൽ പാർട്ടി കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഹരീഷ് ബി. നമ്പ്യാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ കെ.എ സാലു സ്വാഗതവും സി. രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഇടമനശ്ശേരി സുരേന്ദ്രൻ, കെ. ജയകുമാർ, കരിവെള്ളൂർ വിജയൻ, ബി. ബാലകൃഷ്ണൻ നമ്പ്യാർ, റിജോ ചെറുവത്തൂർ, ജിബിൻ അബ്രഹാം, വിജയൻ കരിന്തളം, എസ്. സോമൻ, ടി.കെ. കുഞ്ഞാമു, സദാനന്ദ റായ്, ടി.ആർ. രാഘവൻ, രാഘവൻ മേൽപറമ്പ്, മാത്യൂ കളത്തൂർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |