പത്തനംതിട്ട : ദേശീയ അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അദ്ധ്യാപകർക്കുള്ള മത്സരങ്ങൾ 23ന് തിരുവല്ല ഡയറ്റിൽ നടക്കും. സംഘഗാനം, കവിയരങ്ങ്, ലളിതഗാനം എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. കവിയരങ്ങിൽ അദ്ധ്യാപകർ സ്വയം രചിച്ച കവിതകളായിരിക്കണം അവതരിപ്പിക്കേണ്ടത്. സംഘഗാനം ടീമിൽ 10 അദ്ധ്യാപകർക്ക് വരെ പങ്കെടുക്കാം. സംഘഗാനത്തിന് 10 മിനിറ്റും കവിയരങ്ങിന് എട്ടു മിനിറ്റും ലളിതഗാനത്തിന് അഞ്ചു മിനിറ്റുമാണ് സമയം.
പങ്കെടുക്കുന്ന അദ്ധ്യാപകർ അന്നേദിവസം രാവിലെ 9.30ന് തിരുവല്ല ഡയറ്റിലെ വേദിയിൽ രജിസ്റ്റർ ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ എം.എസ്.രേണുകഭായ് അറിയിച്ചു. പങ്കെടുക്കുന്നവർ സ്ഥാപനത്തിന്റെ ഐഡി കാർഡ്/ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |