കോന്നി : മലയാലപ്പുഴദേവി ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി കവിയൂർ വരണക്കോട്ട് മഠം ശ്രീനിലയത്തിൽ വി.എസ്.ശങ്കരൻ നമ്പൂതിരിയെ (35 ) തിരഞ്ഞെടുത്തു. നിലവിൽ കവുങ്ങുംപ്രയാർ ദേവസ്വത്തിലെ തൃക്കയിൽ മഹാദേവർക്ഷേത്ര മേൽശാന്തിയാണ്. ഇന്നലെ 11.30ന് ക്ഷേത്രത്തിൽ വച്ചായിരുന്നു നറുക്കെടുപ്പ്. മേൽശാന്തി നറുക്കെടുപ്പിന് യോഗ്യത നേടിയ 11 പേർ ഉണ്ടായിരുന്നു. ശ്രീകോവിലിൽ പൂജിച്ച പേരുകൾ ക്ഷേത്രത്തിന് പുറത്തുകൊണ്ടുവന്നാണ് നറുക്കെടുത്തത്. തന്ത്രി അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരിപ്പാട്, ദേവസ്വം കമ്മിഷണർ ജി.എസ്.പ്രകാശ്, ആറന്മുള അസിസ്റ്റന്റ് കമ്മിഷണർ കെ.സൈനുരാജ്, മലയാലപ്പുഴ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ജി.ബിനു എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്. എസ്.സംഗീതയാണ് ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ. മകൻ : ശിവകീർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |