ചെൽസിയെ 3-0ത്തിന് അട്ടിമറിച്ച് ലീഡ്സ് യുണൈറ്റഡ്
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ചെൽസിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് അട്ടിമറിച്ച് ലീഡ്സ് യുണൈറ്റഡ്. ഇന്നലെ ലീഡ്സിന്റെ തട്ടകത്തിൽനടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങിയ ചെൽസി രണ്ടാം പകുതിയിൽ ഒരു ഗോളും കൂടി ഏറ്റുവാങ്ങുകയായിരുന്നു.
33-ാം മിനിട്ടിൽ ആരോൺസണിലൂടെയാണ് ചെൽസി ലീഡെടുത്തത്. 37-ാംമിനിട്ടിൽ റോഡ്രിഗോ ലീഡുയർത്തി. 69-ാം മിനിട്ടിൽ ഹാരിസണാണ് ലീഡ്സിന്റെ മൂന്നാം ഗോളടിച്ചത്. 84-ാം മിനിട്ടിൽ കൗലിബാലി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ചെൽസിക്ക് മറ്റൊരു തിരിച്ചടിയായി.
ഈ സീസണിലെ ചെൽസിയുടെ ആദ്യ തോൽവിയാണിത്. മൂന്ന് കളികളിൽ ഒാരോ ജയവും തോൽവിയും സമനിലയുമായി നാലുപോയിന്റുള്ള ചെൽസി 12-ാം സ്ഥാനത്താണ്. അതേസമയം മൂന്ന് കളികളിൽ രണ്ടാം ജയം നേടിയ ലീഡ്സ് ഏഴുപോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |