തിരുവനന്തപുരം: ഡി.സി സ്കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻസിന്റെ ആഭിമുഖ്യത്തിൽ ആർക്കിടെക്ചറൽ എക്സിബിഷനായ ' അകം- ഇടം- പൊരുൾ ' സംഘടിപ്പിച്ചു. കഴക്കൂട്ടം ചന്തവിളയിലെ കിൻഫ്ര പാർക്കിനുള്ളിലെ കാമ്പസിൽ നടന്ന പരിപാടിയിൽ സൊസൈറ്റി ഒഫ് സ്റ്റുഡന്റ് ആർക്കിടെക്ട്സിന്റെ (എസ്.എസ്.എ) ഉദ്ഘാടനം ആർക്കിടെക്ട് ഡോ.ജി. ശങ്കർ നിർവഹിച്ചു.
തുടർന്ന് ഡി.സി സ്കൂൾ ഒഫ് ആർക്കിടെക്ചറിലെ വിദ്യാർത്ഥികളുടെ സൃഷ്ടികളുടെ പ്രദർശനവുമുണ്ടായിരുന്നു. ഡി.സി സ്കൂൾ ഒഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ പ്രിൻസിപ്പൽ ആർക്കിടെക്ട് മിജി മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ആർക്കിടെക്ടുകൾ, അക്കാഡമിഷ്യന്മാർ, ആർക്കിടെക്ചർ വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ, ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സ്കെച്ചിംഗ് മത്സരവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |