വൈപ്പിൻ: ഇന്നലെ നടന്ന ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എം, സി.പി.ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാറിനെ മർദ്ദനമേറ്റ നിലയിൽ ഞാറക്കൽ ക്രിസ്തു ജയന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ സി.ഐ.എമ്മിനെതിരെ കോൺഗ്രസുമായി ചേർന്ന് സഖ്യമുണ്ടാക്കിയാണ് സി.പി.ഐ മത്സരിച്ചത്. വൈകിട്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ സി.പി.എമ്മിന് മൂന്നും കോൺഗ്രസിന് നാലും സി.പി.ഐക്ക് രണ്ടും സീറ്റ് ലഭിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനം ഞാറക്കൽ മാതാ ജുവലറിക്ക് സമീപമുള്ള സി.പി.ഐ ഓഫീസിന് മുന്നിലെത്തിയപ്പോൾ അവിടെ നിന്നിരുന്ന ദിലീപ് കുമാറിനെ പ്രകടനക്കാർ മർദിച്ചെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |