തിരുവനന്തപുരം:പാൽക്കുളങ്ങര നായർ സഹോദര സമാജം നൂറുവർഷം പിന്നിടുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ശതാബ്ദി ആഘോഷം 27ന് വൈകിട്ട് 5ന് പാൽകുളങ്ങര ഗവ.യു.പി സ്കൂൾ അങ്കണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.സമാജം ആസ്ഥാനത്തിന് മുന്നിൽ സ്ഥാപിക്കുന്ന ശതാബ്ദി സ്മാരകത്തിന്റെ അനാശ്ചാദനവും ഗവർണർ നിർവഹിക്കും. സമാജം പ്രസിഡന്റ് എസ്.ബാലചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിക്കും.ഡോ.ശശി തരൂർ എം.പി,വി.എസ്.ശിവകുമാർ,കൗൺസിലർമാരായ പി.പത്മകുമാർ, പി.അശോക്കുമാർ എന്നിവർ പങ്കെടുക്കും.പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സമാജം ഭാരവാഹികളായ എസ്.ബാലചന്ദ്രൻ നായർ, കെ.കൃഷ്ണൻനായർ, ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, ഡോ.ആറന്മുള ഹരിഹരപുത്രൻ, ശൂരനാട് ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |