കൊച്ചി: വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ തെരഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കേരളത്തിന്റെ കടൽത്തീരവും, എയർ ബി.എൻ.ബി പുറത്ത് വിട്ട കണക്കുകളിലാണ് ഈ വിവരം.
ഗോവ, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ ബീച്ച് ഡെസ്റ്റിനേഷനുകളും ഈ ലിസ്റ്റിലുണ്ട്.
പകർച്ച വ്യാധിയുടെ സമയത്ത് കുറഞ്ഞ യാത്രക്കാരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നതായും 2021ലെ ആദ്യ പാദം മുതൽ 2022ലെ ആദ്യ പാദം വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
ഈ കാലയളവിൽ രാജ്യത്തിന് പുറത്ത് നിന്നുള്ള അതിഥികൾ എയർ ബി.എൻ.ബി വഴിയുള്ള താമസം തെരയുന്നതിൽ 60 ശതമാനം വർദ്ധിച്ചു. കാനഡ, യു.എ.ഇ, യു.കെ, ജർമനി, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യൻ ടൂറിസം കേന്ദ്രങ്ങൾ തെരയുന്നവരിൽ ഏറെയും. യാത്രാ നിയന്ത്രണങ്ങൾ നീക്കിയതോടെ, ഇന്ത്യയിലേക്ക് യാത്ര ചെയ്യാനായി അന്താരാഷ്ട്ര യാത്രക്കാർ കൂടുതൽ ഉത്സാഹം കാണിക്കുന്നുണ്ട്.
ന്യൂഡൽഹി, ബംഗലൂരു, മുംബയ്, ഹൈദരാബാദ്, ചെന്നൈ എന്നീ മെട്രോ നഗരങ്ങളാണ് അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാർക്ക് ഒരുപോലെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം. ഹിമാച്ചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ഹിൽസ്റ്റേഷനുകളും അന്വേഷിക്കുന്നവർ ഏറെയാണ്.
പ്രാദേശിക സമൂഹങ്ങൾക്ക് യാത്രാ വിപ്ലവത്തിന്റെ ഗുണം പരമാവധി ലഭിക്കുന്നതിനായി പ്രാദേശിക ആതിഥേയരുമായും സർക്കാരുമായും ചേർന്നു പ്രവർത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എയർബി.എൻ.ബി ഇന്ത്യാ ജനറൽ മാനേജർ അമൻപ്രീത് ബജാജ് പറഞ്ഞു.
എയർ ബി.എൻ.ബി അടുത്തിടെ നടത്തിയ പ്ലാറ്റ്ഫോം നവീകരണം ടൂറിസത്തിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നതിനായി പ്രദേശവാസികൾക്ക് ആതിഥേയരാകാനുള്ള അവസരം കൂടുതൽ എളുപ്പമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |