പത്തനംതിട്ട : പി.എം കിസാൻ പദ്ധതിയിൽ ആനുകൂല്യം വാങ്ങുന്ന കർഷകർ ഇ.കെ.വൈ.സി നടപടികൾ 31ന് മുമ്പ് പൂർത്തീകരിക്കണം.
പി.എം കിസാൻ പദ്ധതി ഗുഭോക്താക്കളായിട്ടുള്ള കർഷകർ അവരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ എ.ഐ.എം.എസ് പോർട്ടലിൽ വ്യക്തിഗതമായി ചേർക്കേണ്ടതാണ്. കർഷകർ വസ്തുവിന്റെ കരം അടച്ച രസീത്, ആധാർ, മൊബൈൽ ഫോൺ, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുമായി അടുത്തുള്ള അക്ഷയകേന്ദ്രങ്ങൾ, കൃഷിഭവൻ എന്നിവിടങ്ങളിൽ സമീപിച്ച് ഭൂമി സംബന്ധമായ വിവരങ്ങൾ 31നകം ചേർക്കേണ്ടതാണ്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ തുടർന്നു ലഭിക്കുന്നതിന് ഇത് ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |