തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭയിൽ ആരംഭിച്ച കുടിവെള്ള പദ്ധതികളുടെ സമഗ്ര സർവേ
ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എല്ലാ ഡിവിഷനിലും കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായാണ് സർവെ. മഞ്ചേരി ഡിസൈൻ ടെക് എൻജിനീയേഴ്സ് ആന്റ് ഇൻഫ്രാ പ്രൊജക്ട്സ് ആണ് സർവെ നടത്തുന്നത്. എട്ട് ലക്ഷം സർവേയ്ക്ക് അനുവദിച്ചത്.
സി.പി സുഹ്റാബി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, സി.പി ഇസ്മായിൽ, എം. സുജിനി, വഹീദ ചെമ്പ, സെക്രട്ടറി ഇ. ഭഗീരഥി, എ.ഇ. നാസർ, കെ.പി. സെയ്തവി, പി.ടി ഹംസ, കെ.ടി ബാബുരാജൻ, വി.വി ആയിഷുമ്മു, സി. ഇസ്മായിൽ, പി.വി. അരുൺ, സജീഷ് തുടങ്ങിയവർ പങ്കെടുത്തു,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |