SignIn
Kerala Kaumudi Online
Friday, 26 April 2024 1.43 PM IST

ഇ- പോസ് മെഷീൻ തകരാർ തുടർക്കഥ...

epos

കൊച്ചി: റേഷൻ- ഓണക്കിറ്റ് വിതരണത്തിന് തടസമായി ഇ- പോസ് മെഷീൻ തകരാർ തുടരുന്നു. ബുധനാഴ്ച വൈകിട്ട് തകരാറിലായ മെഷീൻ വൈകിട്ട് 6.30ന് ശരിയായെങ്കിലും ഇന്നലെ രാവിലെ വീണ്ടും തടസപ്പെട്ടു. 11.30നാണ് ശരിയായത്. 12 വരെയേ റേഷൻ കടയുള്ളു എന്നത് വാങ്ങാനെത്തിയവരെയും വ്യാപാരികളെയും വലച്ചു.

ജില്ലയിലെ ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യ ദിനം മുതൽ ഇ-പോസ് തകരാറുണ്ട്. ഒ.ടി.പി സംവിധാനത്തിലും ചിലയിടങ്ങളിൽ പ്രശ്‌നങ്ങൾ നേരിട്ടു. പലയിടത്തും ലൈസൻസികൾക്ക് പോലും ഇ-പോസിൽ ലോഗിൻ ചെയ്യാൻ പറ്റിയില്ല.

ജില്ലയിൽ ആകെ 8,94,371 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 23, 24 തീയതികളിൽ 36,985 മഞ്ഞ കാർഡുടമകൾക്കാണ് കിറ്റ് നൽകേണ്ടത് പൂർത്തിയാക്കാനായില്ല.

കിറ്റ് നൽകേണ്ടത്
(തീയതി, ആകെ, കാർഡ് എന്ന കണക്കിൽ)
25, 26, 27- 2,71,812- പിങ്ക്
29, 30, 31- 2,65,753- നീല
സെപ്തംബർ 1, 2, 3- 3- 19,821- വെള്ള

ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്ത എല്ലാ വിഭാഗക്കാർക്കും സെപ്തംബർ 4മുതൽ 7 വരെ കിറ്റ് വാങ്ങാം.

കിറ്റ് വിതരണം ജില്ലയിൽ


ബുധനാഴ്ച വരെ നൽകിയത് - 22,741 കിറ്റുകൾ

താലൂക്ക് അടിസ്ഥാനത്തിൽ
പറവൂർ- 4,737
കണയന്നൂർ- 3,357
കുന്നത്തുനാട്- 3,084
ആലുവ- 3,151
കോതമംഗലം- 1,974
മുവാറ്റുപുഴ- 1,870
കൊച്ചി- 1,794

എറണാകുളം സിറ്റി- 1,454

സിറ്റി റേഷനിംഗ് ഓഫീസ് പരിധി- 1,320

ജില്ലയിലാകെ വിതരണം ചെയ്യുന്നത്- 8,96,973 കിറ്റുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EPOS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.