തിരുവനന്തപുരം: സംസ്ഥാത്തെ റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യുന്ന ഓണക്കിറ്രുകൾ 14.5 ലക്ഷത്തിൽ കൂടുതൽ ഉപഭോക്താക്കൾ കൈപ്പറ്റി (ഇന്നലെ വൈകിട്ട് 6.45 നുള്ള കണക്ക്). 23നാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. ഇന്നലേയും സർവർ മന്ദഗതിയിലായതു കാരണം ഇ-പോസ് മെഷീനുകൾ പല റേഷൻ കടകളിലും ഇടയ്ക്ക് പണിമുടക്കി. രാവിലെ 11 മുതൽ 12 വരേയും വൈകിട്ട് 5 മുതൽ ഏഴുവരേയുമാണ് സർവർ മന്ദഗതിയിലായത്. ആഗസ്റ്റ് 23, 24 തീയതികളിൽ മഞ്ഞ കാർഡുടമകൾക്കും, 25, 26, 27 തീയതികളിൽ പിങ്ക് കാർഡുകാർക്കുമാണ് കിറ്റ് വിതരണം ക്രമീകരിച്ചിരുന്നത്. എന്നാൽ എല്ലാ വിഭാഗം കാർഡുടമകൾക്കും ഈ ദിവസങ്ങളിൽ കിറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |