കോട്ടയം . റോഡുകളുടെ അറ്റകുറ്റപ്പണി മഴമാറുന്ന മുറയ്ക്ക് അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ജില്ലാവികസന സമിതിയോഗത്തിൽ ജനപ്രതിനിധികൾ. കളക്ടർ പി കെ ജയശ്രീയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. എം സി റോഡ് അടക്കമുള്ള റോഡുകളിലെ കുഴി അടയ്ക്കാനും, സീബ്രാലൈനുകൾ തെളിക്കുന്നതിനും നടപടികൾ വേണമെന്ന് ജോബ് മൈക്കിൾ എം എൽ എ ആവശ്യപ്പെട്ടു. നദീശുചീകരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സ്കൂൾ കോമ്പൗണ്ടുകളിൽ മണലും പാറയും കൂട്ടിയിട്ടത് നീക്കം ചെയ്യാൻ തഹസിൽദാർമാർക്കു നിർദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ വ്യക്തമാക്കി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി വേണമെന്ന് ചീഫ് വിപ്പ് എൻ ജയരാജ് ആവശ്യപ്പെട്ടു. പമ്പാവാലിയിലും എയ്ഞ്ചൽവാലിയിലും പട്ടയം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. ചൂണ്ടിക്കാട്ടി. വന്യമൃഗശല്യം തടയുന്നതിന് സോളാർ ഫെൻസിംഗുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |