തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനിടെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ ജില്ലാ മൊത്ത വ്യാപാര സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഓണം വിപണന മേള ആരംഭിച്ചു.പൂജപ്പുര പൊലീസ് സ്റ്റേഷന് എതിർവശത്തായി അടുത്തമാസം ഏഴ് വരെയാണ് മേള.മേളയുടെ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദീൻ നിർവഹിച്ചു.സംഘം പ്രസിഡന്റ് എം.ആർ.മനോജ് അദ്ധ്യക്ഷത വഹിച്ചു.അസി രജിസ്ട്രാർ സുരേഷ് കുമാർ , സംഘം മാനേജിംഗ് ഡയറക്ടർ യമുന.വി.എസ്, ഭരണ സമിതി അംഗങ്ങളായ ലത.കെ.ആർ,സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചുരാവിലെ 10മുതൽ രാത്രി 9വരെയാണ് പ്രവർത്തന സമയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |