വളാഞ്ചേരി: എം.ഇ.എസ് കെ.വി.എം കോളേജിന്റെയും മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്പിക്മാക്കെയുടെ സഹകരണത്തോടെ ഖവാലി സംഗീത പരിപാടി സംഘടിപ്പിച്ചു.ഉസ്താദ് അതീഖ് ഹുസ്സൈൻ ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൂഫി ഖവാലി അവതരിപ്പിച്ചത്. ഫത്ഹേ അലിഖാൻ, അസീസ് മിയാൻ, ഇഖ്ബാൽ ഹുസൈൻ ഖാൻ, റബാ അഹ്മദ്, മുഈനുദ്ദീൻ, ഖാഫി ഖാൻ തുടങ്ങിയവർ ഖവ്വാലിയിൽ വിസ്മയം തീർത്തു.
തബലയിൽ ഇഫ്തിഖാർ അഹമ്മദും ധോലക്കിൽ നവീദ് ഖാനും പിന്നണിയൊരുക്കി. കോളേജ് മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഡോ.പി.മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. ഖവാലി സംഘത്തലവൻ ഉസ്താദ് അതീഖ് ഹുസ്സൈൻ ഖാനെ ആദരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. പി.പി.ഷാജിദ് അദ്ധ്യക്ഷനായിരുന്നു.മാനേജിംഗ് കമ്മിറ്റി ട്രഷറർ പ്രൊഫ.പാറയിൽ മൊയ്തീൻ കുട്ടി, പ്രൊഫ.ടി.നിസാബ്, ഷഹാന ഷെറി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |