കൊച്ചി: തീരദേശ ജനതയുടെ അതിജീവന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സാമൂഹ്യപ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിൽ രൂപീകരിച്ച ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് എറണാകുളം വഞ്ചി സ്ക്വയറിൽ സമ്മേളനം ചേരും. യൂജിൻ പെരേര, അഡ്വ. തമ്പാൻ തോമസ്, വി. ദിനകരൻ, ജസ്റ്റീസ് (റിട്ട.) പി. കെ. ഷംസുദ്ദിൻ, ഡോ. എം.പി.മത്തായി, ഫാ. ജേക്കബ് പാലക്കപ്പിള്ളി, അഡ്വ. ജോൺ ജോസഫ്, സി.ആർ. നീലകണ്ഠൻ, കെ.ജെ. സോഹൻ , അഡ്വ. ഷെറി ജെ. തോമസ്, ഫാ. തോമസ് തറയിൽ, ജേക്കബ്ബ് വടക്കൻഞ്ചേരി, ജാക്സൺ പൊള്ളയിൽ, ചാൾസ് ജോർജ്, ഫ്രാൻസിസ് കുളത്തുങ്കൽ, ജോൺ പെരുവന്താനം, സാബു ജോസ് തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |