തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) ഡിജിറ്റൽ ഫാബ്രിക്കേഷനുമായി ബന്ധപ്പെട്ട് ശില്പശാലകൾ സംഘടിപ്പിക്കുന്നു. ഫാബ് ലാബ് കേരളയുമായി സഹകരിച്ചു നടത്തുന്ന പരിപാടിയിൽ സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം.
ത്രീഡി പ്രിന്റിംഗിന്റെ അടിസ്ഥാനകാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ആദ്യ ശില്പശാലയിൽ തിരുവനന്തപുരത്തുള്ള 9 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് പരമാവധി 40 വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.പങ്കെടുക്കുന്ന വിദ്യാർത്ഥിക്കൾക്ക് കെ.എസ്.യു.എം സർട്ടിഫിക്കറ്റുകൾ നൽകും. രജിസ്ട്രേഷനായി സന്ദർശിക്കുക: http://bit.ly/3DprintingWorkshop.
'ബേസിക്ക് ഇൻഡ്രൊഡക്ഷൻ ടു ഫാബ്രിക്കേഷൻ മെഷീൻസ്" എന്ന വിഷയത്തിൽ നടക്കുന്ന രണ്ടാം ശില്പശാലയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. 7 സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും 8 പൊതുജനങ്ങൾക്കുമാണ് പങ്കെടുക്കാൻ അവസരം. രജിസ്ട്രേഷനായി സന്ദർശിക്കുക: https://bit.ly/3Chh7av. അവസാന തീയതി ഇന്ന്. ഫോൺ: 9809494669.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |