SignIn
Kerala Kaumudi Online
Friday, 26 April 2024 10.52 PM IST

വിഷ്ണുവും ബിബിനും ഒരുമിക്കുന്ന കുപ്പീന്ന് വന്ന ഭൂതം

vishnu

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരെ നായകൻമാരാക്കി ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കുപ്പീന്ന് വന്ന ഭൂതം എന്ന് പേരിട്ടു. പഴയകാല അഭിനേത്രി ഷീല സുപ്രധാന വേഷത്തിൽ എത്തുന്നു. അമ്മച്ചിക്കൂട്ടിലെ പ്രണയകാലത്തിനുശേഷം ഷീല അഭിനയിക്കുന്ന ചിത്രമാണ്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും താരനിരയിലുണ്ട്. ചിത്രത്തിന്റെ രചനയും റാഫിയുടേതാണ്. നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രം വൺഡേ ഫിലിംസിന്റെ ബാനറിൽ ഖത്തർ വ്യവസായിയായ ബിജു വി. മത്തായിയാണ് നിർമ്മാണം. വൺഡേ ഫിലിംസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്. ഛായാഗ്രഹണം രതീഷ് റാം, സംഗീതം മണികണ്ഠൻ അയ്യപ്പൻ, നിർമ്മാണ നിർവഹണം ഡിക്സൺ പൊടുത്താസ്. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് പാലക്കാട്, കൊച്ചി എന്നിവിടങ്ങളാണ് ലൊക്കേഷൻ. പി.ആർ.ഒ വാഴൂർ ജോസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIBIN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.