തിരുവനന്തപുരം: കെ.പി.സി.സി ഒ.ബി.സി ഡിപാർട്ട്മെന്റ് സംസ്ഥാന നേതൃയോഗം ഇന്ന് വൈകിട്ട് മൂന്നിന് കെ.പി.സി.സി ഓഫീസിൽ നടക്കും. എ.ഐ.സി.സി ഒ.ബി.സി ഡിപാർട്ട്മെന്റ് ചെയർമാൻ ക്യാപ്ടൻ അജയ് സിങ് യാദവ് പങ്കെടുക്കും. സംസ്ഥാന ഭാരവാഹികൾ,ജില്ലാ ചെയർമാൻമാർ,ഭാരവാഹികൾ എന്നിവർ പങ്കെടുക്കുമെന്ന് ചെയർമാൻ അഡ്വ.സുമേഷ് അച്യുതൻ അറിയിച്ചു.