തിരുവനന്തപുരം: പഴവങ്ങാടി ശ്രീമഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയോടനുബന്ധിച്ചുള്ള മൂന്ന് ഗജവീരന്മാരെ അണിനിരത്തിയുള്ള ഘോഷയാത്ര 31ന് രാത്രി 11.30 ന് ക്ഷേത്ര സന്നിധിയിൽ അവസാനിക്കും. 31ന് പുലർച്ചെ നാലിന് 101 നാളികേരം ഉടയ്‌ക്കൽ, 5.45ന് മഹാഗണപതിഹോമം, 9.30ന് 25 കലശപൂജ, വൈകിട്ട് 4ന് ചെണ്ടമേളം, 5ന് പഞ്ചവാദ്യം, 6ന് നാദസ്വര കച്ചേരി, 7ന് ഭക്തിഗാനസുധ, രാത്രി 8ന് ഭരതനാട്യം തുടർന്ന് 11.30 വരെ ആനപ്പുറത്ത് എഴുന്നള്ളത്ത്. കിഴക്കേകോട്ട്, തെക്കേത്തെരുവ്, പടിഞ്ഞാറേതെരുവ്, ആനക്കൊട്ടിൽ, വടക്കേക്കൊട്ടാരം, പദ്മവിലാസം തെരുവ് വഴി എഴുന്നള്ളത്ത് ക്ഷേത്രത്തിലേക്കു മടങ്ങും.