കാഞ്ഞങ്ങാട്: എൽ.ഐ.സി സംരക്ഷണ സമിതി ജില്ലയിൽ 750 ജനസഭകൾ നടത്തും. ജനസഭകളുടെ ജില്ലാ തല ഉദ്ഘാടനം സെപ്തംബർ 11 ന് വൈകുന്നേരം 3 ന് പി സ്മാരക മന്ദിരത്തിൽ പീപ്പിൾ ഫോർ എൽ.ഐ.സി സംസ്ഥാന സമിതി ചെയർമാൻ ഡോ. തോമസ് ഐസക്ക് നിർവ്വഹിക്കും.
സംഘാടക സമിതി രൂപീകരണ യോഗം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം വി.വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. എൻ.എൽ.യു ജില്ല പ്രസിഡന്റ് പി.കെ അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷനായി. കെ.വി രാഘവൻ (സി.ഐ.ടി.യു), കെ. അനിൽ കുമാർ,(എൻ.ജി.ഒ യൂണിയൻ), പി. ശ്രീകല (കെ.എസ്.ടി.എ), ടി.ടി ബാലചന്ദ്രൻ (എൽ.ഐ.സി.എ.ഒ), ജയചന്ദ്രൻ കുട്ടമത്ത് (എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ) എന്നിവർ സംസാരിച്ചു. കെ. അരവിന്ദൻ സ്വാഗതവും കെ. ചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |