തൃശൂർ: മഹാത്മ അയ്യങ്കാളിയുടെ ജന്മവാർഷിക ദിനാഘോഷം ആചരിച്ചു. കേരള എസ്.സി - എസ്.ടി ഫെഡറേഷൻ സംസ്ഥാന ചെയർമാൻ പി.ജി. വേലായുധൻ മാസ്റ്റർ അദ്ധ്യക്ഷനായി. അഡ്വ. പി.കെ. ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെകട്ടറി കരിയന്നൂർ തവരാജ്, ജോയ്സി ജോസ്, എം.കെ. കോരൻ എന്നിവർ സംസാരിച്ചു.
തൃശൂർ: ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും, അനുസ്മരണസമ്മേളനവും നടത്തി. മുൻ എം.എൽ.എ ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. ബാബുരാജ് അദ്ധ്യക്ഷനായി. പി.എസ്. ദാമോദരൻ, സംസ്ഥാന വൈസ് വാസു കോട്ടാൽ, എ.എസ്. വാസു, രാജു ഒളരി, ദാസൻ, അശോകൻ, രമണി വാസുദേവൻ, വിനോദ് ചേർപ്പ്, അനൂപ് മരത്താക്കര, ഗണേഷ് പണിക്കൻ, വാസു വെള്ളാഞ്ചേരി സംസാരിച്ചു.
തൃശൂർ: കേരളനവോത്ഥാനത്തിനും ഭാവി രൂപപ്പെടുത്തുന്നതിനും അയ്യങ്കാളി മുഖ്യപങ്ക് വഹിച്ചതായി ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. പട്ടികജാതി മോർച്ച തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.സി. ഷാജി അദ്ധ്യക്ഷനായി. ബി.ജെ.പി മദ്ധ്യമേഖല സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, പട്ടികജാതി മോർച്ച റിസർച്ച് പോളിസി സെൽ കൺവീനർ രവി, ജില്ലാ ജനറൽ സെക്രട്ടറിമാരായ സിജു വി.സി. അമ്പാടി മേപുറത്ത്, ജില്ലാ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ, ആനന്ദൻ കൊടുമ്പ്, ടോണി ചാക്കോള എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |