തിരൂർ: മലയാള ഐക്യവേദി സംഘടിപ്പിച്ച ജില്ലാതല ശിൽപ്പശാല തിരൂർ കോ ഓപ്പറേറ്റീവ് കോളേജിൽ നടത്തി. മലയാള സർവ്വകലാശാല എഴുത്തച്ഛൻ പഠനകേന്ദ്രം ഡയറക്ടർ ഡോ.കെ.എം. അനിൽ ഉദ്ഘാടനം ചെയ്തു. കെ.പി.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.പവിത്രൻ, കെ.ഹരികുമാർ, സി.അരവിന്ദൻ, നിസ്തുൽ രാജ്, സി.ടി. സലാഹുദ്ധീൻ,കെ ജിത്തു, എൻ.വി.രഞ്ജിത്ത്, കെ.അനഘ,ആർ. റോഷിത, വി.അനു എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഐക്യവേദിയുടെ മുഖമാസികയായ 'മാതൃഭാഷ' യുടെ പ്രകാശനം ഡോ. കെ.എം.അനിൽ പി.എം. ഷബീബക്ക് നൽകി നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |