ന്യൂയോർക്ക്: അമേരിക്കയിൽ വീണ്ടും വെടിവയ്പ്. നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഹൂസ്റ്റണിൽ ഞായറാഴ്ച രാവിലെയായിരുന്നു (പ്രാദേശിക സമയം) സംഭവം. നാൽപ്പതുകാരനായ അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു.
കെട്ടിടത്തിന് തീയിട്ട ശേഷമാണ് അക്രമി താമസക്കാർക്ക് നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ട നാലുപേരും പുരുഷന്മാരാണെന്നും എല്ലാവരും നാൽപ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്തിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |