പല വിലാസത്തിൽ തിളങ്ങുന്ന വ്യക്തിയാണ് പൂർണിമ ഇന്ദ്രജിത്ത്. ഓരോ ഓണക്കാലത്തും കൈത്തറി വസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കാൻ വേറിട്ട കളക്ഷനുമായി പൂർണിമയും പൂർണിമയുടെ സ്വന്തം പ്രാണയും മുന്നിട്ടിറങ്ങാറുണ്ട്. വേറിട്ട ഫോട്ടോഷൂട്ടുമായി നെല്ല് എന്ന കളക്ഷനുമായാണ് ഇത്തവണ പൂർണിമ. ഇളം പച്ച സാരിയും പിങ്ക് ഫുൾ സ്ളീവ് ബ്ളൗസുമണിഞ്ഞ് കൈയിലൊരു മുറവുമായി പോസ് ചെയ്തിരിക്കുകയാണ്. ഇത്രയും സ്റ്റൈലിഷായി അരി വയ്ക്കുന്ന മോഡലിനെ ആദ്യമായാണ് കാണുന്നതെന്നാണ് ആരാധകരുടെ കമന്റ്. നീണ്ട ഇടവേളയ്ക്കുശേഷം സിനിമയിൽ തിരികെ എത്തിയ പൂർണിമ റിലീസിന് ഒരുങ്ങുന്ന തുറമുഖത്തിൽ ശ്രദ്ധേയ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്തും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |