കാരാട്: ശാസ്ത്രസാഹിത്യ പരിഷത്ത് വാഴയൂർ യൂണിറ്റ് സംഗമം ജില്ലാ പ്രസിഡന്റ് ടി അജിത്കുമാർ, 'അറുപതിലെത്തിയ പരിഷത്ത്' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. 'ന്യൂക്ലിയസ് ' സയൻസ് ക്വിസ് മത്സരവിജയികൾക്ക് മേഖലാ സെക്രട്ടറി കെ.ആർ സന്ദീപ് സമ്മാനങ്ങൾ നൽകി. യൂണിറ്റ് പ്രസിഡന്റ് എ.ചിത്രാംഗദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ പ്രസിഡന്റ് പി.കെ.വിനോദ് കുമാർ, യൂണിറ്റ് സെക്രട്ടറി സി.പി നരസിംഹൻ , പി.കൃഷ്ണദാസ് ,പി.പി.സുരേന്ദ്രൻ ,പി.എസ് ആദർശ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പി.പി.സി ഉത്പ്പന്നങ്ങളുടെയും പരിഷത്ത് പ്രസിദ്ധീകരണ ങ്ങളുടെയും പ്രദർശനം, 'കുറ്റിക്കാട്ടിൽ തോട് പുനരുജ്ജീവനം' പ്രോജക്ട് അവതരണം, 'വാഴയൂരിലെ പരിഷത്ത്' അവലോകനം എന്നിവയുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |