കോഴിക്കോട്: ഗതാഗത മേഖലയെയും തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഓട്ടോ ടാക്സി തൊഴിലാളികൾ ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തി.
15 വർഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങൾ പൊളിച്ച് നീക്കണമെന്ന ഉത്തരവ് പിൻവലിക്കുക, പൊളിക്കുന്ന വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകുക, ഇന്ധന വിലവർധന തടയുക, ഇലക്ട്രിക് ഓട്ടോകൾക്ക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മാർച്ച് ഉന്നയിച്ചു. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടന്ന മാർച്ച് ജില്ലാ പ്രസിഡന്റ് പി.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ഷിജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ.മമ്മു, ബി.ആർ.ബെന്നി, പി.ആസിഫലി, എം.പി.സുരേഷ് ബാബു, സി.മോഹനൻ എന്നിവർ പ്രസംഗിച്ചു. എ.സോമശേഖരൻ സ്വാഗതവും വേണു കക്കട്ടിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |