മാവേലിക്കര : രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പെരുമാറ്റം മാതൃകാപരമാണെന്ന് യു. പ്രതിഭ എം.എൽ.എ. കഴിഞ്ഞ ദിവസം ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ നവതി ആഘോഷച്ചടങ്ങിൽ ഗവർണർ ഇരിക്കെയായിരുന്നു പ്രതിഭയുടെ പുകഴ്ത്തൽ. കേരളീയ വേഷത്തിലെത്തിയ ഗവർണറെ പ്രശംസിക്കുകയും ചെയ്തു.
എല്ലാവരോടും നന്നായി പെരുമാറാറുള്ള ആളാണ് ഗവർണറെന്നും ചടങ്ങിലെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ എം.എൽ.എ എന്ന നിലയിൽ അഭിമാനിക്കുന്നെന്നും പ്രതിഭ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ പോര് തുടരുന്നതിനിടെയാണ് സി.പി.എമ്മിന്റെ എം.എൽ.എയായ പ്രതിഭ ഗവർണറെ വാനോളം പുകഴ്ത്തി വിവാദത്തിന് വഴി തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |