SignIn
Kerala Kaumudi Online
Saturday, 21 September 2024 1.07 AM IST

മധു വധക്കേസ് പ്രതികളുടെ ഹർജി മാറ്റി

Increase Font Size Decrease Font Size Print Page

madhu-case

കൊച്ചി: ജാമ്യം റദ്ദാക്കിയ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ അട്ടപ്പാടി മധു വധക്കേസ് പ്രതികൾ നൽകിയ ഹർജി സർക്കാർ വിശദീകരണത്തിന് കൂടുതൽ സമയം തേടിയതിനാൽ ഹൈക്കോടതി ബുധനാഴ്‌ച പരിഗണിക്കാൻ മാറ്റി. വിചാരണക്കോടതി ഉത്തരവിനുള്ള സ്റ്റേ അതുവരെ നീട്ടി. മരയ്ക്കാർ, രാധാകൃഷ്‌ണൻ, ഷംസുദ്ദീൻ, അബൂബക്കർ, നജീബ്, ജെയ്‌ജു മോൻ, അബ്ദുൾ കരിം, സജീവ്, മുനീർ, അനീഷ്, സിദ്ദിഖ്, ബിജു എന്നിവരുടെ ഹർജിയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് പരിഗണിക്കുന്നത്. കേസിലെ 16 പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. ഇവരിൽ 12 പേർ സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റിയെന്നാരോപിച്ച് പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതി ജാമ്യം റദ്ദാക്കിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MADHU CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.