വിജയ്യുടെ നായികയായി വീണ്ടും കീർത്തി സുരേഷ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാമന്തയും തൃഷയുമാണ് മറ്റു നായികമാർ. ഭൈരവ, സർക്കാർ എന്നീ വിജയ് ചിത്രങ്ങളിൽ കീർത്തി സുരേഷായിരുന്നു നായിക. ലോകേഷ് കനകരാജ് ചിത്രത്തിന് ദളപതി 67 എന്നാണ് താത്കാലികമായി നൽകുന്ന പേര്. വിജയ്യുടെ ഭാര്യവേഷമാണ് തൃഷ അവതരിപ്പിക്കുന്നത്. ഒരുകാലത്ത് കോളിവുഡിലെ ഭാഗ്യ ഹിറ്റ് ജോഡികളായിരുന്നു വിജയ്യും തൃഷയും. 14 വർഷങ്ങൾക്കുശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു. കുരുവി എന്ന ചിത്രത്തിലാണ് വിജയ്യും തൃഷയും അവസാനം ഒന്നിച്ചത്. എന്നാൽ പ്രതിനായക വേഷത്തിലാണ് ചിത്രത്തിൽ സാമന്ത എത്തുക. കത്തി, തെരി ,മെർസൽ എന്നീ ചിത്രങ്ങളിൽ വിജയ്യോടൊപ്പം സാമന്ത അഭിനയിച്ചിട്ടുണ്ട്. ആക്ഷൻ ഡ്രാമ ചിത്രമായാണ് വിജയ്, ലോകേഷ് കനകരാജ് സിനിമ ഒരുങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |