തിരുവനന്തപുരം: ആധാരം- പകർപ്പ് എഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് ഓണത്തിന് 4000 രൂപ ഉത്സവബത്ത അനുവദിച്ചു. കുറഞ്ഞത് രണ്ടു വർഷമെങ്കിലും അംശാദായം അടച്ചവർക്ക് ലഭിക്കും. കഴിഞ്ഞ ഓണക്കാലത്ത് 3000 രൂപയാണ് നൽകിയത്. കഴിഞ്ഞ സാമ്പത്തികവർഷം 1300 കോടി അധിക വരുമാനം രജിസ്ട്രേഷൻ വകുപ്പ് നേടിയിരുന്നു. റവന്യൂ വരുമാനത്തിലേയ്ക്ക് 4432 കോടി വകുപ്പിന് നൽകാൻ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് 1000 രൂപ അധികം നൽകാൻ തീരുമാനിച്ചതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |