SignIn
Kerala Kaumudi Online
Friday, 26 April 2024 10.18 PM IST

എങ്ങനെയെങ്കിലും കിടന്നാൽ മതിയെന്ന് ചിന്തിക്കരുതേ, ഇങ്ങനെ മാത്രമേ കിടക്കാവൂ, ഗുണങ്ങളും ഭാഗ്യവും നിങ്ങളെത്തേടി എത്തുമെന്ന് തീർച്ച

sleep

നന്നായി ഉറങ്ങിയില്ലെങ്കിൽ അത് ആരോഗ്യത്തെ മൊത്തത്തിൽ ബാധിക്കുമെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ ഉറക്കവും വാസ്തുവും തമ്മിൽ കാര്യമായ ബന്ധവും അടുപ്പവുമുണ്ടെന്ന് ഒട്ടുമിക്കവർക്കുമറിയില്ല. വാസ്തുനോക്കി വീടുവയ്ക്കും. എന്നാൽ കിടക്ക ഇടുന്നതുൾപ്പടെയുള്ള കാര്യങ്ങൾക്ക് വാസ്തുനോക്കുകയുമില്ല. ഇതാണ് പ്രധാന പ്രശ്നം. ചില ദിശകളിലേക്ക് തലവച്ചുകിടക്കുന്നതുപോലും പ്രശ്നമാണ്. പകലിലെ കടുത്ത ജോലിത്തിരക്കുകൾക്കുശേഷം ക്ഷീണിച്ച് വീട്ടിലെത്തിയാൽ എങ്ങനെയും ഒന്ന് കിടന്നാൽ മതിയെന്നാണ് പലരുടെയും ചിന്ത. എത്രയും പെട്ടെന്ന് ഈ ശീലം മാറ്റുക. ഉറങ്ങേണ്ടത് എങ്ങനെയാണെന്ന് വാസ്തു പറയുന്നത് ശ്രദ്ധിക്കാം.

തലയ്ക്ക് സ്ഥാനം തെക്ക്

വാസ്തു പ്രകാരം ഉറങ്ങാൻ പറ്റിയ ഏറ്റവും നല്ള പൊസിഷൻ തെക്കോട്ട് തലവച്ച് ഉറങ്ങുന്നതാണ്. ധനം, സന്തോഷം, സമൃദ്ധി എന്നിവ ഈ ദിശയിൽ ഉറങ്ങുന്നതിലൂടെ കൂടും. മാത്രമല്ല തെക്ക് പോസിറ്റീവ് എനർജിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ജീവിതത്തിൽ നിരവധി പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാവും.

നേരേ തിരിച്ച്

തെക്ക് ഉറക്കത്തിന് നല്ല ദിക്കാണെങ്കിൽ വടക്ക് ഇക്കാര്യത്തിന് പൂർണമായും ഒഴിവാക്കേണ്ടതാണ്. ഈ ദിശയിൽ ഉറങ്ങുകയാണെങ്കിൽ ഭൂമിയുടെ കാന്തികക്ഷേത്രം കാരണം, നിങ്ങളുടെ രക്തം തലയിലേക്ക് കൂടുതൽ ഒഴുകാൻ തുടങ്ങും. ഒഴുക്ക് കൂടിയാൽ അത് രക്തസ്രാവത്തിന് കാരണമാകും. ഇതിനൊപ്പം മറ്റു ചില ദോഷങ്ങളും ഉണ്ടാവും എന്നാണ് പല വാസ്തുവിദഗ്ദ്ധരും പറയുന്നത്.

കിഴക്കും ബെസ്റ്റ്

വാസ്തു പ്രകാരം ഊർജത്തിന്റെയും ശക്തിയുടെയും ഉറവിടം കിഴക്ക് ഭാഗമാണ്. ഉറങ്ങുമ്പോൾ തല ഈ ദിശയിൽ വയ്ക്കുകയാണെങ്കിൽ രാവിലെ നല്ല സുഖം തോന്നും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഓർമ്മശക്തിയും ഏകാഗ്രതയും കൂടുമെന്നതിനാൽ ഈ സ്ഥാനം തിരഞ്ഞെടുക്കുന്നത് വിദ്യാർത്ഥികൾക്ക് ഏറെ നന്നാണ്.

പടിഞ്ഞാറും വേണ്ട

കിഴിക്കിനെയും തെക്കിനെയും പോലെ ഗുണകരമല്ല, എന്നാൽ വിജയം മാത്രമാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ ഈ ദിശയിലേക്ക് തല വച്ചുറങ്ങുന്നത് നന്നാണ്. ഈ ദിശയ്ക്ക് ജീവിതത്തിലെ അനാവശ്യമായ നെഗറ്റീവ് ഊർജങ്ങളിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാൻ സഹായിക്കും.

കിടപ്പുമുറി ബീമുകൾക്ക് താഴെ ആവാതിരിക്കാനും ശ്രദ്ധിക്കുക. ഇത് മാനസികാവസ്ഥയെ ബാധിക്കും. കട്ടിലിനടിയിൽ സാധനങ്ങൾ കുത്തിനിറയ്ക്കുന്നതും ഒഴിവാക്കുക. കിടപ്പുമുറിയുടെ നിറമായി നീല, പച്ച, പിങ്ക് , മഞ്ഞ എന്നിവ ഉപയോഗിക്കുക. കിടക്കയ്ക്ക് ഇരുണ്ട നിറങ്ങളും തലയിണകൾക്ക് വെള്ള നിറവുമാണ് നന്ന്. കിടപ്പുമുറിയുടെ വാതിലിനു നേരെ കാലുകൾ വച്ച് ഉറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. ഇത് മോശം സ്വപ്നങ്ങളിലേക്ക് നയിച്ചേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SLEEPING, TIPS, VASTHU
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.