വിതുര:തൊളിക്കോട് പഞ്ചായത്തിന്റെയും ഹരിതകർമ്മസേനയുടെയും നേതൃത്വത്തിൽ വിവിധപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുശീല ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ തോട്ടുമുക്ക് അൻസർ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻമാരായ ലിജുകുമാർ,അനുതോമസ്,പഞ്ചായത്തംഗങ്ങളായ ഷെമിഷംനാദ്,തച്ചൻകോട് വേണുഗോപാൽ,ഫസീലാഅഷ്ക്കർ,പ്രതാപൻ,അശോകൻ,ശോഭനകുമാരി,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഷറഫുദ്ദീൻ,എൻ.ആർ.ജി.എസ്.എ.ഇ അർജുൻ,ഹരിതകർമ്മസേനകോഓർഡിനേറ്റർ അൽത്താഫ്,അംഗം ആർ.പി അജിത എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |